Abu Dhabi Traffic Alert;യുഎഇയിലെ പ്രധാന പാതയിൽ നാല് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ പ്രധാനമായി ഈ നിബന്ധനകൾ ശ്രദ്ധിക്കുക

Abu Dhabi Traffic Alert;അബൂദബി: യുഎഇയിലെ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി മൊബിലിറ്റി. അൽ ദഫ്ര മേഖലയിലെ പ്രധാന ഗതാഗത പാതയായ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) നാല് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുവൈഫത്തിലേക്കുള്ള ദിശയിലെ വലതുവശത്തെ പാതയാണ് താൽക്കാലികമായി അടച്ചിടുന്നത്.

നവംബർ 26 വ്യാഴാഴ്ച മുതൽ നവംബർ 29 ഞായറാഴ്ച വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക. അബൂദബിയെ പടിഞ്ഞാറൻ മേഖലകളുമായും യുഎഇ-സൗദി അറേബ്യ അതിർത്തിയുമായും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയാണിത്. യാത്രാ വാഹനങ്ങൾക്കും ചരക്കുഗതാഗതത്തിനും ഏറെ പ്രാധാന്യമുള്ള പാത കൂടിയാണിത്.

ഗതാഗത നിയന്ത്രണം ബാധിക്കുന്ന ഭാഗം വ്യക്തമാക്കുന്ന ഭൂപടവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ റോഡിലെ ഗതാഗത സൂചനകൾ ശ്രദ്ധിക്കുകയും നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കുകയും വേണം.

യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ലക്ഷ്യസ്ഥാനത്തെത്താൻ ആവശ്യമായ അധിക സമയം കണക്കാക്കി പുറപ്പെടാനും അബൂദബി മൊബിലിറ്റി നിർദേശിച്ചു. ഗതാഗത നിയന്ത്രണമുള്ള ഭാഗത്ത് വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *