Dubai New Year Cruise 2027;ദുബായിൽ ന്യൂ ഇയർ ആഘോഷം കരയിൽ നിന്നല്ല, കടലിൽ നിന്ന് വെടിക്കെട്ട് കാണാം; ന്യൂ ഇയർ ആഘോഷത്തിന് ദുബായ് ആർടിഎയുടെ സമ്മാനം!യാത്ര ബുക്ക് ചെയ്യാം

Dubai New Year Cruise 2027;2027നെ വരവേൽക്കാൻ ദുബായിൽ വെള്ളത്തിലൂടെ പുതുവത്സര ആഘോഷം; ഫെറി, പരമ്പരാഗത ആബ്ര, വാട്ടർ ടാക്സി എന്നിവയിൽ പ്രത്യേക യാത്രകൾ ഒരുക്കും.

ദുബായ്: പുതുവത്സരാഘോഷം വ്യത്യസ്തമായ രീതിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ക്രൂസ് യാത്രകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 2027നെ വരവേൽക്കുന്ന ഡിസംബർ 31ന് ദുബായിലെ ആകാശത്ത് വിരിയുന്ന വർണാഭമായ വെടിക്കെട്ടുകൾ വെള്ളത്തിലൂടെയുള്ള യാത്രയ്ക്കിടെ ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ദുബായ് ഫെറി, പരമ്പരാഗത ആബ്ര ബോട്ടുകൾ, വാട്ടർ ടാക്സികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രത്യേക സർവീസുകൾ നടത്തുക.

ശീതകാല വിനോദസഞ്ചാര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ക്രീക്ക് കേന്ദ്രീകരിച്ചുള്ള മറൈൻ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ആർടിഎ പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ദുബായുടെ ജലാശയങ്ങളുടെയും നഗരത്തിന്റെ മനോഹരമായ കാഴ്ചകളുടെയും സൗന്ദര്യം ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.

വൈകിട്ട് 4.30ന് ദിവസേന ഫെറി സർവീസ്

പുതിയ പദ്ധതിയുടെ ഭാഗമായി ദുബായ് ഫെറിയുടെ എഫ്ആർ3 റൂട്ടിലുള്ള സർവീസ് ദിവസേന തുടരും. വൈകിട്ട് 4.30നാണ് ഈ സർവീസ് നടത്തുന്നത്. ദുബായ് ക്രീക്കിലെ സൂര്യാസ്തമയ കാഴ്ചകളും രാത്രിയിൽ പ്രകാശപൂരിതമാകുന്ന നഗരത്തിന്റെ ആകാശക്കാഴ്ചകളും യാത്രക്കാർക്ക് ആസ്വദിക്കാം.

ബുക്കിങ് എങ്ങനെ?

ഡിസംബർ 31ലെ പ്രത്യേക ന്യൂ ഇയർ ക്രൂസ് യാത്രകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർടിഎയുടെ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. യാത്രകളുടെ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഈ വിലാസം ഉപയോഗിക്കാം.

അതേസമയം, പ്രത്യേക ന്യൂ ഇയർ യാത്രകളുടെ ടിക്കറ്റ് നിരക്ക്, പുറപ്പെടുന്ന സമയം, ബോർഡിങ് കേന്ദ്രങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

നഗരത്തിലെ തിരക്കേറിയ ആഘോഷവേദികളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിലൂടെയുള്ള യാത്രയ്ക്കിടെ പുതുവത്സര വെടിക്കെട്ട് ആസ്വദിക്കാനുള്ള അവസരമാണ് ആർടിഎ ഒരുക്കുന്നത്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *