Kuwait Permanently Shuts Down Al Rai Pet Market കുവൈത്തിൽ അൽ റായിലെ വളർത്തുമൃഗ വിപണി സ്ഥിരമായി അടച്ചുപൂട്ടുന്നു; കണ്ടെത്തിയത് ഗുരുതര ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾ

Kuwait Permanently Shuts Down Al Rai Pet Market കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റായ് മേഖലയിലുള്ള വളർത്തുമൃഗ വിപണി സ്ഥിരമായി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിസംബർ ഒന്നുമുതൽ അടച്ചുപൂട്ടൽ നടപടികൾ ആരംഭിക്കും.

പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസാണ് അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 970/2026 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ആക്ടിങ് ഡയറക്ടർ ജനറൽ ഫൈ അൽ മുസബാഹിയാണ് തീരുമാനം പുറപ്പെടുവിച്ചത്.

വിപണിയിലെ കടയുടമകൾ സ്ഥാപനങ്ങൾ ഒഴിഞ്ഞ് സാധനങ്ങളെല്ലാം നീക്കംചെയ്തശേഷം അധികൃതർക്ക് കൈമാറണം. ഇതിനായി പരമാവധി രണ്ട് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മൃഗാരോഗ്യ വിഭാഗത്തിനാണ് ഒഴിഞ്ഞുകിട്ടുന്ന സ്ഥലങ്ങൾ കൈമാറേണ്ടത്. വിപണിയുമായി ബന്ധപ്പെട്ട നിലവിലുള്ള ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ധനമന്ത്രാലയം സ്വീകരിക്കും.

ആരോഗ്യ–പരിസ്ഥിതി പ്രശ്നങ്ങൾ

വിപണിയിൽ ഗുരുതരമായ ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങളും പരിസ്ഥിതി നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു. വിപണിയിലെ ചില ഭാഗങ്ങളിൽ ആസ്ബസ്റ്റോസ് അടങ്ങിയ നിർമാണ സാമഗ്രികളുടെ ഉപയോഗം സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമലംഘനങ്ങൾ നീക്കുന്നതിനും വിപണി ഒഴിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *