Expat dead: ജോലിക്കിടെ ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി ഗൾഫിൽ മരണപ്പെട്ടു

Expat dead; ദമാം ∙ ഹൃദയാഘാതത്തെ  തുടർന്ന് പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട, ഉളനാട് സ്വദേശി, മുളനിൽക്കുന്നതിൽ ഇടപ്പുരയിൽ പി.എം. സാജൻ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അൽകോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. 32 വർഷമായി Each സെക്കന്റ് ഇൻടസ്ട്രിയൽ സിറ്റിയിലെ യുഎസ്ജി മിഡിൽ ഈസ്റ്റ് കമ്പനിയുടെ പ്രൊഡക്‌ഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പന്തളം, മുടിയൂർക്കോണം, വാലിൽ വടക്കേതിൽ കുടുംബാംഗം സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥിയായ സോന, എഞ്ചിനീയറിങ് വിദ്യാർഥി അനു എന്നിവരാണ് മക്കൾ.നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കമ്പനി അധികൃതരും, സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top