അടിച്ചുമോനെ അടിച്ചു!!ആ നമ്പറുകൾ’ കൈവിട്ടില്ല..! ഭാഗ്യം വാതിൽ തുറന്നു; മലയാളി നഴ്സ് ഉൾപ്പെടെ 4 പ്രവാസികൾക്ക് ‘മഹാലോട്ടറി’

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ മൂന്നാമത് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളി നഴ്സ് ഉൾപ്പെടെ നാലുപേർക്ക് 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തോളം ഇന്ത്യൻ രൂപ) വീതം സമ്മാനം. മലയാളിക്ക് പുറമേ ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളാണ് മറ്റു വിജയികൾ.

APPLY NOW FOR THE LATEST VACANCIES

പത്ത് വർഷമായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നഴ്സ് ബിനോദ് സെബാസ്റ്റ്യനാ(41)ണ് ഭാഗ്യം തേടിയെത്തിയ മലയാളി. സുഹൃത്തുക്കളായ അഞ്ചുപേർ അടങ്ങുന്ന സംഘത്തോടൊപ്പം കഴിഞ്ഞ കുറേ വർഷങ്ങളായി ബിനോദ് സ്ഥിരമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. കൂട്ടത്തിലൊരു സുഹൃത്ത് എടുത്ത ടിക്കറ്റിലാണ് ഇത്തവണ ആദ്യമായി ബിഗ് ടിക്കറ്റ് സമ്മാനം ഇവരെ തേടിയെത്തിയത്. ദിവസേനയുള്ള ആവശ്യങ്ങൾക്കും ദൈനംദിന ചെലവുകൾക്കുമായി സമ്മാനത്തുക ഉപയോഗിക്കാനാണ് ബിനോദിന്റെ തീരുമാനം.

അൽ ഐനിൽ 17 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി കമറുൾ ഇദ്‌രീഷ് മിയാ (40) ആണ് സമ്മാനം നേടിയ മറ്റൊരു പ്രവാസി. സ്വന്തം മനസ്സിന്റെ തോന്നൽ അനുസരിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് കൂട്ടുകാർക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ ആദ്യ ജയം. ലഭിച്ച തുക ഭാവിയിൽ കുടുംബത്തിനായി ഒരു ബിസിനസ് തുടങ്ങാൻ ഉപയോഗിക്കാനാണ് തീരുമാനം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy