ഷാർജയിൽ അപ്പാർട്ട്മെന്റിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: ഷാർജയിലെ അപ്പാർട്​മെന്‍റിൽ കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. 20ഉം 22ഉം വയസ്സുള്ള ഇരുവരും കഴിഞ്ഞ ഡിസംബറിലാണ് ബ്യൂട്ടി സലൂൺ ജോലിക്കായി യു.എ.ഇയിൽ എത്തിയത്.
ആഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലാതായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ കാണാതായതായുള്ള പ്രചാരണം നടന്നിരുന്നു.

APPLY NOW FOR THE LATEST VACANCIES

തുടർന്ന് ബന്ധുക്കൾ ദുബൈയിലെ കസാഖിസ്ഥാൻ കോണ്‍സുലേറ്റിനെ വിവരമറിയിച്ചു. പിന്നാ​ലെ, ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന്​ ഖലീജ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്തു.
സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. കസാഖിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ദുബൈയിലെ കോൺസുലേറ്റിന്‍റെയും സഹകരണത്തോടെ ആഗസ്റ്റ് 28ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ ആദ്യവാരം നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരിക്കെയാണ് ദാരുണമായ സംഭവം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy