അടിപൊളി!!! ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! ഒറ്റയടിക്ക് വില ഇടിഞ്ഞു

ദുബായ്∙ അമേരിക്കൻ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെ ദുബായിൽ സ്വർണ ഉപയോക്താക്കൾക്ക് നേരിയ ആശ്വാസം. ഇന്ന് ദുബായ് വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി.

APPLY NOW FOR THE LATEST VACANCIES

24 കാരറ്റ് സ്വർണം ഗ്രാമിന് 533.50 ദിർഹമായി കുറഞ്ഞു. ഇന്നലെ ഇത് 536.25 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 496.50 ദിർഹമിൽ നിന്ന് 494 ദിർഹമായും താഴ്ന്നു. ഇരു വിഭാഗത്തിലും ഗ്രാമിന് 2.75 ദിർഹമിന്റെ കുറവാണ് ഉണ്ടായത്. 22 കാരറ്റ് സ്വർണം 10 ഗ്രാം വാങ്ങുന്നയാൾക്ക് തിങ്കളാഴ്ചത്തെ വിലയെ അപേക്ഷിച്ച് 27.50 ദിർഹം ലാഭിക്കം പചി മേഷ്യയിലെ പുതിയ സംഘർഷസാധ്യതകളും അമേരിക്കയിൽ പലിശനിരക്ക് ഉയർന്നേക്കുമെന്ന നിഗമനങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് രാവിലെ രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില 0.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,428.54 ഡോളറിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിൽ പണപ്പെരുപ്പം ചെറുക്കാൻ കർശന നടപടികൾ തുടരുമെന്ന സൂചന നൽകിയിരുന്നു. ഇതാണ് സ്വർണവിലയിൽ പെട്ടെന്നുള്ള ഇടിവിന് കാരണമായതെന്ന് ഇൗ രംഗത്തെ വിദഗ്ധർ പറയുന്നു. ഹോർമുസ് കടലിടുക്കിലെ പുതിയ തർക്കങ്ങൾ ക്രൂഡ് ഓയിൽ വില കൂട്ടുകയും പണപ്പെരുപ്പ ഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്. പലിശനിരക്ക് ഉയരുമ്പോൾ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം കുറയുന്നതിനാൽ നിക്ഷേപകർ മറ്റ് മാർഗങ്ങളിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. അതിനാൽ വരും ദിവസങ്ങളിലെ അമേരിക്കൻ സാമ്പത്തിക വിവരങ്ങൾ യുഎഇയിലെ സ്വർണവിലയെയും സ്വാധീനിക്കും.

ഇന്നത്തെ തിരിച്ചടി മാറ്റിവച്ചാൽ ദീർഘകാലയളവിൽ സ്വർണം ശക്തമായ മുന്നേറ്റത്തിലാണ്. ഓഗസ്റ്റിൽ മാത്രം സ്വർണവിലയിൽ 10 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചയാണിത്. കറൻസികളുടെ മൂല്യത്തകർച്ചയും കടബാധ്യതകളും മുൻനിർത്തിയുള്ള നിക്ഷേപങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണത്തിന് വിപണിയിൽ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു ഫ്ലാറ്റിൽ എത്ര പേർ? ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമം അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

UAE September 1, 2026

2026 04 0210 04 36dubai travel news

Dubai’s new shared housing law ദുബായ്: ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകൾ താമസിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ തിരിച്ച് മുറികളാക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമപ്രകാരം, നിയമലംഘനം സംശയിക്കുന്ന ഇടങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ടാകും. താമസസ്ഥലങ്ങളിൽ അമിതമായ ആൾത്തിരക്കോ അനധികൃതമായ നിർമ്മാണങ്ങളോ ഉണ്ടെന്ന് അയൽവാസികൾക്കോ മറ്റ് താമസക്കാർക്കോ പരാതിപ്പെട്ടാൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും.

പുതിയ നിയമം അനുസരിച്ച് അധികൃതർ നിയോഗിക്കുന്ന ഇൻസ്പെക്ടർമാർക്ക് താമസസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഉടമകളും താമസക്കാരും അനുവാദം നൽകണം. ആവശ്യമായ ഘട്ടങ്ങളിൽ പരിശോധനയ്ക്കായി പൊലീസിന്റെ സഹായം തേടാൻ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ട്. സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പരിശോധനയെങ്കിലും, നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ മരപ്പലകകൾ ഉപയോഗിച്ച് അനധികൃതമായി മുറികൾ തിരിക്കുക, അടുക്കളകളും സ്റ്റോർ റൂമുകളും ബെഡ്‌റൂമുകളാക്കി മാറ്റുക തുടങ്ങിയ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് തീപിടുത്തമുണ്ടായാൽ ആളുകൾക്ക് രക്ഷപ്പെടാൻ തടസ്സമുണ്ടാക്കുന്നു. 2025-ൽ അൽ റിഗ്ഗ, മുറഖബാദ്, അൽ ബർഷ, സത്വ, അൽ റഫ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ വ്യാപക പരിശോധന നടന്നിരുന്നു. അടുത്തിടെ ദുബായിലെ പ്രശസ്തമായ ടൊയോട്ട ബിൽഡിംഗിൽ നിന്ന് നിരവധി താമസക്കാരെ ഒഴിപ്പിച്ചത് ഇത്തരത്തിലുള്ള ആൾത്തിരക്ക് കാരണമാണ്. ചില ഫ്ലാറ്റുകളിൽ 15 പേർ വരെ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർട്ടിക്കിൾ 30: താമസസ്ഥലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർക്ക് പ്രവേശനാനുമതി നൽകാൻ ഉടമകളും താമസക്കാരും ബാധ്യസ്ഥരാണ്. പരിശോധന തടയാൻ ആർക്കും അവകാശമില്ല.

ആർട്ടിക്കിൾ 33: നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ഷെയേർഡ് ഹൗസിംഗ് കമ്മിറ്റിക്ക് എപ്പോൾ വേണമെങ്കിലും സർപ്രൈസ് പരിശോധനകൾ നടത്താം. അധികൃതരുടെ തീരുമാനത്തിലോ പിഴയിലോ പരാതി ഉള്ളവർക്ക് അത് അറിയിക്കാനും നിയമം വഴി നൽകുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് രേഖാമൂലം പരാതി നൽകാം. ഇതിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ആവശ്യമെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെയും സമീപിക്കാവുന്നതാണ്. ദുബായിലെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാവരും നിയമം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം, ഒരാൾക്ക് എത്ര സ്ഥലം വേണം തുടങ്ങിയ മാനദണ്ഡങ്ങൾ നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy