Qatar Recalls All Batches of Clasgen Eye Drops ഖത്തറിൽ ക്ലാസ്ജെൻ തുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ചു; കാരണം ഞെട്ടിക്കുന്നത്

Qatar Recalls All Batches of Clasgen Eye Dropsദോഹ: നിർമ്മാണപ്രക്രിയയിലെ സുരക്ഷാ വീഴ്ചകളെ തുടർന്ന് ക്ലാസ്ജെൻ 0.05% (Clasgen 0.05%) കണ്ണുതുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മരുന്നിന്റെ നിർമ്മാണ കേന്ദ്രത്തിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

നവംബർ 2ന് പുറത്തിറക്കിയ സർക്കുലർ നമ്പർ PDC/2026/40 പ്രകാരം മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗമാണ് മരുന്ന് തിരിച്ചുവിളിക്കാൻ നിർദേശം നൽകിയത്. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ ആരോഗ്യ കൗൺസിൽ മരുന്നുകളുമായി ബന്ധപ്പെട്ട് നൽകിയ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

മരുന്ന് നിർമ്മിക്കുന്ന കേന്ദ്രത്തിൽ വിവരങ്ങളുടെ കൃത്യതയും രേഖകളുടെ വിശ്വാസ്യതയും (Data Integrity), അണുവിമുക്തമായ സാഹചര്യത്തിൽ മരുന്ന് നിർമ്മിക്കുന്ന പ്രക്രിയയും സംബന്ധിച്ച് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

നിർദ്ദിഷ്ട ബാച്ചുകൾക്ക് മാത്രമല്ല, ക്ലാസ്ജെൻ 0.05% കണ്ണുതുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകൾക്കും തിരിച്ചുവിളിക്കൽ ബാധകമാണ്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യസ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഇതുസംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ട്. മരുന്ന് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: ഈ കണ്ണുതുള്ളിമരുന്ന് ഉപയോഗിക്കുന്നവർ തുടർനിർദേശങ്ങൾക്കായി ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ സമീപിക്കുക.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy