Watan 2026 Security Exercise വതൻ 2026 സുരക്ഷാ അഭ്യാസം; അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഖത്തർ തയ്യാർ

Watan 2026 Security Exercise ദോഹ: ഖത്തറിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച ആറാമത് വതൻ 2026 (Watan 2026) സുരക്ഷാ അഭ്യാസം സമാപിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി സമാപന ചടങ്ങിൽ പങ്കെടുത്തു.

വ്യാഴാഴ്ച നടന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ സൈനിക, സുരക്ഷാ, സിവിൽ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ, കമാൻഡർമാർ എന്നിവർ പങ്കെടുത്തു. ഫ്രഞ്ച് പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സുരക്ഷാ വെല്ലുവിളികളും അടിയന്തര സാഹചര്യങ്ങളും ഫലപ്രദമായി നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായാണ് വതൻ 2026 അഭ്യാസം സംഘടിപ്പിച്ചത്. പ്രാഥമിക ഘട്ടത്തിൽ വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ടേബിൾടോപ്പ് അഭ്യാസങ്ങൾ നടത്തി. തുടർന്ന് യഥാർഥ സാഹചര്യങ്ങളെ അനുകരിച്ചുള്ള ഫീൽഡ് അഭ്യാസങ്ങളും നടന്നു.

സുരക്ഷാ വെല്ലുവിളികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടുന്നതിനുള്ള വിവിധ നടപടിക്രമങ്ങളും പ്രവർത്തനരീതികളും അഭ്യാസത്തിന്റെ ഭാഗമായി പരീക്ഷിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ഓരോ വിഭാഗത്തിന്റെയും ഉത്തരവാദിത്തങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, ദേശീയതലത്തിലുള്ള അടിയന്തര പ്രതികരണ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

രാജ്യത്തെ വിവിധ സൈനിക, സുരക്ഷാ, സിവിൽ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനസജ്ജതയും വിലയിരുത്തുന്നതിനുള്ള പ്രധാന വേദിയായി വതൻ 2026 മാറി.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy