
Hormuz Strait Tensions: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചതെന്ന് കരുതുന്ന ബോംബുകൾ പൊട്ടിത്തെറിച്ച് നാല് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിലും എണ്ണക്കപ്പലുകൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഇതോടെ ആഗോള എണ്ണവിതരണവും കപ്പൽഗതാഗത സുരക്ഷയും ആശങ്കയിലായിരിക്കുകയാണ്.അതേസമയം, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഹൂതികൾ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മേഖലയിലെ സംഘർഷം കുറയ്ക്കാൻ ഖത്തർ നടത്തുന്ന സമാധാന ശ്രമങ്ങൾ ശക്തമായിട്ടുണ്ട്. യുദ്ധത്തിന് താൽപര്യമില്ലെന്നും സമാധാനപരമായ ചർച്ചകളാണ് വേണ്ടതെന്നും ഇറാൻ പ്രതിനിധി മുഹമ്മദ് ബാഗിർ ഖാലിബഫ് വ്യക്തമാക്കി.അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം യുദ്ധവിരുദ്ധ നിലപാടിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം, എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കാനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.





