Kuwait court compensation for assault മറ്റൊരു വിവാഹത്തിന് അനുവദിച്ചില്ല ; ഭാര്യയെ മർദ്ദിച്ച് അവശയാക്കി, ഭർത്താവിന് വൻ പിഴ ചുമത്തി കോടതി

Kuwait court compensation for assault കുവൈത്ത് സിറ്റി: മുൻ ഭാര്യയെ മർദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്ത് പൗരന് 4,700 കുവൈത്ത് ദിനാർ നഷ്ടപരിഹാരം നൽകാൻ സിവിൽ കോടതി ഉത്തരവിട്ടു.

മുൻ ഭർത്താവിൽനിന്ന് നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതി നടപടി. അഭിഭാഷക ഡോ. ഇലാഫ് അൽ സാലിഹ് മുഖേനയാണ് യുവതി കേസ് ഫയൽ ചെയ്തത്.

മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന പ്രതി, അവരുടെ വിവാഹനിശ്ചയ ചടങ്ങിൽ തന്നോടൊപ്പം പങ്കെടുക്കാൻ മുൻ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് വിസമ്മതിച്ചതോടെ ഇയാൾ അവരെ മർദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ് വിവരങ്ങൾ.

സംഭവത്തിൽ നേരത്തെ ക്രിമിനൽ കോടതി പ്രതിക്ക് ഒരു മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

ക്രിമിനൽ കേസിലെ കുറ്റവിധിയുടെ അടിസ്ഥാനത്തിൽ തുടർന്നാണ് മുൻ ഭാര്യയ്ക്കുണ്ടായ ശാരീരികവും മാനസികവുമായ ദോഷങ്ങൾക്ക് നഷ്ടപരിഹാരമായി 4,700 കുവൈത്ത് ദിനാർ നൽകാൻ സിവിൽ കോടതി ഉത്തരവിട്ടത്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy