Abu Dhabi Big Ticket Winners;അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം! മലയാളിയടക്കം നാല് പേർക്ക് അടിച്ചു വമ്പൻ സമ്മാനം; സന്തോഷം കണ്ണീരായി,കണ്ണീർതുടച്ചു വൈകാരിക പ്രതികരണവുമായി ഭാഗ്യശാലികൾ

Abu Dhabi Big Ticket Winners;അബുദാബി: ബിഗ് ടിക്കറ്റിന്റെ നവംബറിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർക്ക് 25,000 ദിർഹം വീതം സമ്മാനം. ഏകദേശം ആറര ലക്ഷം രൂപയാണ് ഓരോരുത്തർക്കും ലഭിക്കുക. നവംബർ 26ന് നടന്ന നറുക്കെടുപ്പിലാണ് നാല് ഇന്ത്യൻ പ്രവാസികൾ ഭാഗ്യശാലികളായത്.

അബുദാബിയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന മലയാളിയായ പ്രീതി ആന്റോ ആന്റണി അന്തിക്കാട് വക്കോയാണ് വിജയികളിൽ ഒരാൾ. സുഹൃത്തുക്കളോടൊപ്പം ചേർന്ന് നേരിട്ട് കൗണ്ടറിൽ നിന്ന് വാങ്ങിയ 115349 എന്ന നമ്പർ ടിക്കറ്റിലൂടെയാണ് പ്രീതിക്ക് സമ്മാനം ലഭിച്ചത്.

ബിഗ് ടിക്കറ്റ് പ്രതിനിധിയുടെ വിജയവിവരമറിയിച്ചുള്ള ഫോൺവിളി പ്രീതിയെ വികാരാധീനയാക്കി. സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ പ്രീതി, സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് അറിയിച്ചു. ഏറെക്കാലമായി സുഹൃത്തുക്കളോടൊപ്പമാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നതെന്നും ഈ വിജയം എല്ലാവരുടെയും കൂട്ടായ നേട്ടമാണെന്നും അവർ പറഞ്ഞു.

തമിഴ്നാട് സ്വദേശിയായ 35കാരൻ അരവിന്ദൻ കെ ആണ് മറ്റൊരു വിജയി. അബുദാബിയിൽ താമസിക്കുന്ന എൻജിനീയറായ അരവിന്ദൻ സഹോദരനോടൊപ്പം ചേർന്നാണ് ഇത്തവണ ടിക്കറ്റെടുത്തത്. ദക്ഷിണേന്ത്യൻ ജ്യോതിഷ വിശ്വാസമനുസരിച്ച് തിരഞ്ഞെടുത്ത 406550 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. രോഗബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നതിനിടെയാണ് അരവിന്ദന് സമ്മാനം ലഭിച്ചത്. തുക സഹോദരനുമായി പങ്കിടാനാണ് തീരുമാനം.

ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മകരന്ദ് നിവൃത്തി പാട്ടീലിനും 25,000 ദിർഹം സമ്മാനം ലഭിച്ചു. 237774 എന്ന നമ്പറിലുള്ള ഓൺലൈൻ ടിക്കറ്റിലൂടെയാണ് ഇദ്ദേഹം വിജയിയായത്. കഴിഞ്ഞ മൂന്ന് വർഷമായി ഇടയ്ക്കിടെ ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നയാളാണ് മകരന്ദ്.

യുഎഇയിൽ താമസിക്കുന്ന ഷറഫുദ്ദീൻ കാസിമാണ് നാലാമത്തെ വിജയി. 429676 എന്ന നമ്പറിലുള്ള ഓൺലൈൻ ടിക്കറ്റിലൂടെയാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.

അതേസമയം, ബിഗ് ടിക്കറ്റിന്റെ ഡിസംബർ 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ (25 മില്യൺ ദിർഹം) ഗ്രാൻഡ് പ്രൈസാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ അഞ്ച് പേർക്ക് 1 ലക്ഷം ദിർഹം വീതമുള്ള ആശ്വാസ സമ്മാനങ്ങളും ലഭിക്കും. നവംബർ മാസത്തിൽ ഒരു പ്രതിവാര ഇ-നറുക്കെടുപ്പ് കൂടി ബാക്കിയുണ്ട്. ഇതിലൂടെ നാല് പേർക്ക് 25,000 ദിർഹം വീതം നേടാനുള്ള അവസരവുമുണ്ട്.

അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാം.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *