Big Ticket UAE;ജ്യോതിഷം നോക്കി ടിക്കറ്റെടുത്തു; അമ്മയുടെ ചികിത്സയ്ക്ക് പണം വേണ്ട സമയത്ത് ഭാഗ്യദേവതയുടെ കടാക്ഷം! തമിഴ്‌നാട് സ്വദേശിക്ക് ബിഗ് ടിക്കറ്റിൽ സമ്മാനമടിച്ചു

Big Ticket UAE;യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് തമിഴ്‌നാട് സ്വദേശിയായ എൻജിനീയർ അരവിന്ദൻ. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ആവശ്യമായിരുന്ന നിർണായക സമയത്താണ് 35കാരനായ അരവിന്ദനെ തേടി സമ്മാനത്തുകയെത്തിയത്. ജ്യോതിഷ പ്രവചനങ്ങൾ പരിഗണിച്ചാണ് ഇത്തവണ ടിക്കറ്റെടുത്തതെന്ന പ്രത്യേകതയുമുണ്ട്.

സഹോദരനോടൊപ്പം ചേർന്നെടുത്ത ടിക്കറ്റിനാണ് അരവിന്ദന് സമ്മാനം ലഭിച്ചത്. നേരത്തെ സുഹൃത്തുക്കളോടൊപ്പമായിരുന്നു അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ ഇത്തവണ സഹോദരനോടൊപ്പം ഭാഗ്യം പരീക്ഷിക്കാനായിരുന്നു തീരുമാനം. ലഭിച്ച സമ്മാനത്തുക സഹോദരനുമായി പങ്കിടാനാണ് അരവിന്ദന്റെ പദ്ധതി.

സമ്മാനത്തുക ലഭിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായെന്നാണ് അരവിന്ദൻ പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സുഹൃത്തുക്കളോടൊപ്പം ഇനിയും ബിഗ് ടിക്കറ്റ് എടുക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം ജോലിക്കായി അബുദാബിയിലെത്തിയപ്പോഴാണ് സഹപ്രവർത്തകർ അരവിന്ദന് ബിഗ് ടിക്കറ്റിനെ പരിചയപ്പെടുത്തിയത്. പിന്നീട് തുടർച്ചയായി നറുക്കെടുപ്പുകളിൽ പങ്കെടുത്തുവരികയായിരുന്നു.

അതേസമയം, നവംബറിലെ വീക്ക്ലി ഇ-ഡ്രോയിൽ അരവിന്ദനെ കൂടാതെ മൂന്ന് ഇന്ത്യക്കാർക്കും സമ്മാനം ലഭിച്ചു. ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് സമ്മാനമായി ലഭിച്ചത്.

ഷാർജയിൽ താമസിക്കുന്ന മകരന്ദ് നിവൃത്തി പട്ടീൽ, യുഎഇയിൽ നിന്നുള്ള ഷറഫുദ്ദീൻ കാസിം, അബുദാബിയിൽ നിന്നുള്ള പ്രീതി ആന്റോ ആന്റണി അന്തിക്കാട് വക്കോ എന്നിവരാണ് മറ്റ് വിജയികൾ.

അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായിരുന്ന സമയത്ത് ലഭിച്ച ഈ സമ്മാനം അരവിന്ദനും കുടുംബത്തിനും വലിയ പ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നത്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *