Kuwait Introduces Strict Limits on Loan Repayments തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിൽ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്

Kuwait Introduces Strict Limits on Loan Repayments കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം സംരക്ഷിക്കുന്നതിനായി ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിനും മറ്റ് കടബാധ്യതകൾക്കുമുള്ള തുകയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM).

തൊഴിലുടമയിൽ നിന്നെടുത്ത വായ്പയോ മറ്റ് കടങ്ങളോ തിരിച്ചുപിടിക്കുന്നതിനായി തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് പരമാവധി 10 ശതമാനം മാത്രമേ കുറയ്ക്കാൻ പാടുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി.തൊഴിൽ കരാറിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം കരാർ കാലാവധി അവസാനിക്കുന്നതുവരെ കുറയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്നും അതോറിറ്റി ഓർമിപ്പിച്ചു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28 പ്രകാരമാണ് ഈ വ്യവസ്ഥ. തൊഴിലാളിയുമായി ധാരണയിലെത്തിയ ശമ്പളം ഏകപക്ഷീയമായി കുറയ്ക്കുന്നത് നിയമവിരുദ്ധമാണ്.

തൊഴിലുടമയ്ക്ക് നൽകാനുള്ള വായ്പകളും കടങ്ങളും തിരിച്ചുപിടിക്കുന്നതിനുള്ള ശമ്പളത്തിൽ നിന്നുള്ള പ്രതിമാസ കുറവ് 10 ശതമാനത്തിൽ കവിയാൻ പാടില്ല. ഇത്തരം വായ്പകൾക്ക് തൊഴിലുടമ പലിശ ഈടാക്കാനും നിയമം അനുവദിക്കുന്നില്ല. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 59 (A) യിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അതേസമയം, മറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് പിടിക്കാവുന്ന ആകെ തുക 25 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കടങ്ങളുടെ എണ്ണം എത്രയായാലും ഈ പരിധി മറികടക്കാൻ കഴിയില്ല. തൊഴിലുടമയ്ക്കുള്ള കടങ്ങളും ഈ പരിധിയിൽ ഉൾപ്പെടും.

ഒന്നിലധികം കടബാധ്യതകൾ ഒരേസമയം തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടായാൽ ജീവനാംശം (Alimony) നൽകുന്നതിനുള്ള ബാധ്യതകൾക്കാണ് മുൻഗണന. മറ്റ് കടങ്ങളേക്കാൾ ജീവനാംശ കുടിശ്ശികയ്ക്ക് മുൻഗണന നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.’അവകാശങ്ങളുടെ വ്യക്തത… തൊഴിൽ ബന്ധത്തിലെ സ്ഥിരത’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ബോധവൽക്കരണ പ്രസിദ്ധീകരണത്തിലൂടെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലുടമകൾ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ വിശദീകരണം.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy