KUFPEC Signs Deals to Develop Two Malaysian Gas Fields മലേഷ്യയിലെ രണ്ട് വാതകപ്പാടങ്ങൾ വികസിപ്പിക്കാൻ കരാറുകളുമായി കുവൈത്ത് എണ്ണക്കമ്പനി;നേട്ടങ്ങൾ എന്തെല്ലാമെന്നറിയാം

KUFPEC Signs Deals to Develop Two Malaysian Gas Fields കുവൈത്ത് സിറ്റി: മലേഷ്യയിലെ രണ്ട് പ്രധാന പ്രകൃതിവാതക പാടങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്ത് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി (KUFPEC) കരാറുകളിൽ ഒപ്പുവച്ചു. മലേഷ്യയിലെ സരാവാക്ക് തീരത്തുള്ള ലാങ് ലെബ (Lang Lebah – SK410B), B14 എന്നീ വാതകപ്പാടങ്ങളുടെ വികസനത്തിനായാണ് കരാർ.

KUFPEC-ന്റെ അനുബന്ധ സ്ഥാപനമായ KUFPEC Malaysia, TotalEnergies, PTTEP, Petronas Carigali എന്നീ കമ്പനികളുമായാണ് വിവിധ കരാറുകളിൽ ഒപ്പുവച്ചത്. പദ്ധതിയുടെ വികസനവും പ്രവർത്തനങ്ങളും കൂടുതൽ ഏകോപിതവും കാര്യക്ഷമവുമാക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.

കരാറുകൾ പൂർണമായി നടപ്പിലാകുന്നതോടെ രണ്ട് വാതകപ്പാടുകളിലും KUFPEC-ന് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. TotalEnergies-ന് 30 ശതമാനവും PTTEP-ന് 25 ശതമാനവും Petronas Carigali-ക്ക് 20 ശതമാനവും ഓഹരിയുണ്ടാകും. പദ്ധതിയുടെ ഓപ്പറേറ്റർ ചുമതല TotalEnergies നിർവഹിക്കും.

കരാറുകൾക്ക് ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാകേണ്ടതുണ്ട്. മലേഷ്യയിലെ പ്രകൃതിവാതക വിഭവങ്ങളുടെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഉൽപ്പാദനം വേഗത്തിലാക്കുന്നതിനും പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് KUFPEC വ്യക്തമാക്കി.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (KPC) പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് KUFPEC. കുവൈത്തിന് പുറത്തുള്ള വിവിധ രാജ്യങ്ങളിൽ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, വികസനം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy