
Kuwait Launches Drive-Through Residency Service കുവൈത്ത് സിറ്റി: വയോധികർക്കും ഭിന്നശേഷിക്കാർക്കും താമസരേഖയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഡ്രൈവ് ത്രൂ സേവനം ആരംഭിച്ച് കുവൈത്ത്. ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളിലെത്തി ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
പുതിയ സേവനത്തിലൂടെ അർഹരായവർക്ക് വാഹനത്തിൽനിന്ന് ഇറങ്ങാതെ തന്നെ താമസരേഖയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. പ്രായാധിക്യം, ശാരീരിക ബുദ്ധിമുട്ടുകൾ, ചലനപരിമിതികൾ എന്നിവ കാരണം സർക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്നത് പ്രയാസകരമായവർക്ക് ഈ സംവിധാനം ഏറെ സഹായകരമാകും.
സർക്കാർ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വയോധികർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ നടപടിക്രമങ്ങൾ ലളിതമാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.





