Kuwait cooperative society food theft : കുവൈത്തിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച കേസ്; മാനേജർക്ക് 3,000 ദിനാർ പിഴ, നാല് പ്രവാസികൾക്ക് തടവും നാടുകടത്തലും

Kuwait cooperative society food theft : കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കടത്തിയ കേസിൽ ഭക്ഷ്യവിതരണ വിഭാഗം മാനേജർക്ക് 3,000 കുവൈത്ത് ദിനാർ പിഴ. കേസിൽ ഉൾപ്പെട്ട നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവും ശിക്ഷയ്ക്കുശേഷം നാടുകടത്തലും വിധിച്ചു. ഒരു ഈജിപ്ഷ്യൻ, ഒരു ബംഗ്ലാദേശി, രണ്ട് ഇന്ത്യക്കാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

സഹകരണ സംഘത്തിലെ ഓഹരി ഉടമകളുടെ അറിവോ അനുമതിയോ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ കൈവശപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്തെന്നാണ് പ്രതികൾക്കെതിരായ കേസ്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസ് വിവരങ്ങൾ പ്രകാരം, ഓരോ വിൽപ്പന ഇടപാടിലും ഭക്ഷ്യ ഉൽപ്പന്നങ്ങളിൽനിന്ന് 250 ഗ്രാമും 500 ഗ്രാമും വീതം കുറച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ കുറച്ചെടുത്ത ഉൽപ്പന്നങ്ങൾ സഹകരണ സംഘത്തിന്റെ ഓഹരി ഉടമകളുടെ അറിവില്ലാതെ മറ്റൊരു വഴിയിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി.

ഒരു കുവൈത്ത് പൗരൻ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തുവന്നത്. തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും കേസിൽ ഉൾപ്പെട്ടവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

തുടർന്നാണ് ഭക്ഷ്യവിതരണ വിഭാഗം മാനേജർക്ക് പിഴയും നാല് പ്രവാസികൾക്ക് തടവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ കോടതി വിധിച്ചത്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy