
Rhenium Gold Scam in India;ന്യൂഡൽഹി: സ്വർണം വാങ്ങുന്നവർക്ക് ആശങ്കയുയർത്തി ഇന്ത്യയിൽ പുതിയ സ്വർണ മായംചേർക്കൽ രീതി കണ്ടെത്തിയതായി റിപ്പോർട്ട്. 22 കാരറ്റ് ഹാൾമാർക്ക് പതിച്ച ആഭരണങ്ങളിൽ പോലും യഥാർഥ സ്വർണത്തിന്റെ അളവ് കുറവായിരിക്കാമെന്നതാണ് പുറത്തുവന്ന വിവരം. സ്വർണത്തിന്റെ തൂക്കം വർധിപ്പിക്കാൻ അപൂർവവും ഉയർന്ന സാന്ദ്രതയുമുള്ള ലോഹമായ റീനിയം (Rhenium) പൊടി കലർത്തുന്നതായാണ് രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ





