
Oman Street–Al-Mughirah Intersection to Be Closed കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈത്തിലെ സാൽമിയയിൽ ഒമാൻ സ്ട്രീറ്റും അൽ മുഗൈറ ബിൻ ശുഅ്ബ സ്ട്രീറ്റും സംഗമിക്കുന്ന ജങ്ഷൻ താൽക്കാലികമായി അടച്ചിടും. പൊതുമരാമത്ത് മന്ത്രാലയം ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
2026 നവംബർ 26 വ്യാഴാഴ്ച അർധരാത്രി മുതൽ നവംബർ 29 ഞായറാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ജങ്ഷൻ അടച്ചിടുക.
ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി വാഹനയാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടച്ചിടൽ സമയത്ത് ട്രാഫിക് നിർദേശങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും സുഗമമായ ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.





