
ദുബായ്∙ സാധാരണക്കാരനായ പ്രവാസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഭാഗ്യം. നിത്യോപയോഗ സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച 964 ദിർഹത്തിന്റെ ഹൈപ്പർമാർക്കറ്റ് ബില്ലാണ് ദുബായിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സമ്മാനത്തിനർഹനാക്കിയത്.
APPLY NOW FOR THE LATEST VACANCIES
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ മുഹമ്മദ് സൽമാൻ മേയ് 27നാണ് യൂണിയൻ കോഓപറേറ്റീവ് സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. തുടർന്ന് ഇതിന്റെ ബിൽ ഉപയോഗിച്ച് നറുക്കെടുപ്പിൽ റജിസ്റ്റർ ചെയ്യുകയായിരുന്നു. നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ബംപർ നറുക്കെടുപ്പിൽ ‘അതിഭാഗ്യശാലി’യായി ഇദ്ദേഹത്തിന്റെ പേര് തെളിഞ്ഞു. ജോലിത്തിരക്കിലായിരുന്ന സമയം റേഡിയോ അവതാരകൻ ക്രിസ് ഫേഡ് തത്സമയ പരിപാടിക്കിടെ നേരിട്ട് ഫോണിൽ വിളിച്ച് സർപ്രൈസായി വിവരം അറിയിച്ചപ്പോൾ സൽമാന് ആദ്യം കാര്യം വ്യക്തമായിരുന്നില്ല. തനിക്കാണ് ദുബായ് അൽ ജദ്ദാഫിലുള്ള ആഡംബരപൂർണമായ രണ്ടു മുറികളുള്ള അപാർട്മെന്റ് ലഭിച്ചതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ സന്തോഷം അടക്കാനായില്ല.
ദുബായിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് മേയ് 22ന് ആരംഭിച്ച ‘വിൻ യുവർ ഹോം ഇൻ ദുബായ്’ എന്ന പ്രമോഷന്റെ ഗ്രാൻഡ് ഫിനാലെയിലായിരുന്നു ഈ മെഗാ സമ്മാന പ്രഖ്യാപനം. 500 ദിർഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങി പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കായി 11 സ്റ്റുഡിയോ അപാർട്മെന്റുകളും ഏറ്റവും വലിയ ബംപർ സമ്മാനമായി രണ്ടു മുറികളുള്ള ഈ അപാർട്മെന്റുമടക്കം ആകെ 12 വീടുകളാണ് ക്യാംപെയ്ന്റെ ഭാഗമായി നൽകിയത്. പ്രചാരണം തുടങ്ങി അഞ്ചാം ദിവസം വാങ്ങിയ സാധാരണ ബില്ലാണ് ഒടുവിൽ അദ്ദേഹത്തിന്റെ ഭാവി തന്നെ തിരുത്തിക്കുറിച്ച വലിയൊരനുഗ്രഹമായി മാറിയത്. മുഹമ്മദ് സൽമാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്മെന്റ് നെറ്റ്വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
നഗരത്തെ പൂർണ്ണമായും കാഷ്ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്മെന്റ്സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്





