Temporary Closure of Al Bidda Station ഖത്തറിൽ അൽ ബിദ്ദ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചിടും; ഈ ദിവസം നിയന്ത്രണം

Temporary Closure of Al Bidda Station ദോഹ: ഖത്തറിലെ ദോഹ മെട്രോയിലെ അൽ ബിദ്ദ സ്റ്റേഷൻ നവംബർ 3 ചൊവ്വാഴ്ച രാത്രി താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. രാജ്യവ്യാപകമായി നടത്തുന്ന ‘വതൻ 2026’ അഭ്യാസത്തിന്റെ ഭാഗമായാണ് നടപടി.

രാത്രി 8 മണി മുതൽ അന്നത്തെ സർവീസ് അവസാനിക്കുന്നതുവരെയാണ് സ്റ്റേഷൻ അടച്ചിടുക. ഇതേത്തുടർന്ന് ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ ട്രെയിൻ സർവീസുകളെയും ബാധിച്ചേക്കും.

റെഡ്, ഗ്രീൻ ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനാണ് അൽ ബിദ്ദ. അതിനാൽ ഈ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഖത്തർ റെയിൽ നിർദേശിച്ചു. യാത്രക്കാർക്ക് ഉണ്ടാകാവുന്ന അസൗകര്യത്തിൽ ഖത്തർ റെയിൽ ഖേദം പ്രകടിപ്പിക്കുകയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy