
Qatar weather alert : ദോഹ: ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ ആഴ്ചാവസാനം വരെ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ ഭൂപടങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങൾ വിലയിരുത്തിയാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലുള്ള കാലാവസ്ഥാ വകുപ്പ് പ്രവചനം പുറത്തുവിട്ടത്.
ആഴ്ചാവസാനം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാഹചര്യം തുടരും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിടുന്ന ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.
മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.





