Kuwait Electrical Maintenance Accidentകുവൈത്തിൽ ഇലക്ട്രിക് വയറിംഗ് അറ്റകുറ്റപ്പണിക്കിടെ അപകടം; കുഴിയിൽ വീണ ഈജിപ്ഷ്യൻ തൊഴിലാളിയുടെ നില ഗുരുതരം

Kuwait Electrical Maintenance Accident കുവൈത്ത് സിറ്റി: ഇലക്ട്രിക് വയറിംഗ് അറ്റകുറ്റപ്പണികൾക്കിടെ കുഴിയിൽ വീണ് പ്രവാസി തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഏകദേശം മൂന്ന് മീറ്റർ താഴ്ചയുള്ള കുഴിയിലേക്കാണ് ഈജിപ്ഷ്യൻ സ്വദേശിയായ തൊഴിലാളി വീണത്.

അപകടത്തെ തുടർന്ന് കുഴിയിലുണ്ടായിരുന്ന അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളി കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ഏറെ ശ്രമിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, ആശുപത്രിയിലെത്തിച്ച സമയത്ത് തൊഴിലാളിക്ക് ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും ഉണ്ടായിരുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. മെഡിക്കൽ സംഘം ഉടൻ അടിയന്തര ചികിത്സ ആരംഭിക്കുകയും സിപിആർ നൽകുകയും ചെയ്തു.

തുടർചികിത്സയ്ക്കും ആരോഗ്യനില നിരീക്ഷിക്കുന്നതിനുമായി തൊഴിലാളിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy