How Kuwait Handles Cases Involving Minors പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കുവൈത്ത് കൈകാര്യം ചെയ്യുന്നത് എങ്ങിനെ? 24 മണിക്കൂറും പരാതി അറിയിക്കാം

How Kuwait Handles Cases Involving Minors കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ്, സൈബർ ഭീഷണികൾ, ബുള്ളിയിംഗ് തുടങ്ങിയ കേസുകൾ അതീവ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗം.

കുട്ടികളുടെ മാനസികാരോഗ്യത്തിനും സ്വകാര്യതയ്ക്കും വ്യക്തിപരമായ അന്തസ്സിനും മുൻഗണന നൽകിയാണ് ഓരോ കേസിലും നടപടികൾ സ്വീകരിക്കുന്നതെന്ന് ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥയായ ഫസ്റ്റ് ലെഫ്റ്റനന്റ് ആയിഷ നാസർ ബിൻ ഒബൈദ് വ്യക്തമാക്കി.

സൈബർ കുറ്റകൃത്യ വിഭാഗവുമായി ഏകോപനം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തുടർന്ന് കേസുകൾ ബന്ധപ്പെട്ട നിയമനടപടി അധികാരികൾക്ക് കൈമാറും. ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനൊപ്പം കുട്ടികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടികളും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികളുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി. പഠനനിലവാരം താഴുക, ഉറവിടം വ്യക്തമല്ലാത്ത പണമോ സാധനങ്ങളോ കൈവശം വയ്ക്കുക, പതിവില്ലാത്ത രീതിയിൽ വീട്ടിൽനിന്ന് വിട്ടുനിൽക്കുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഓൺലൈൻ ഉള്ളടക്കങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും അപരിചിതരുമായി സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നതും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ വിദേശത്തുള്ളവരോ തിരിച്ചറിയാൻ കഴിയാത്തവരോ ആയ വ്യക്തികളുടെ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ പ്രവർത്തനങ്ങളും രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും അവർ നിർദേശിച്ചു. കുട്ടികളോടുള്ള അവഗണനയോ അതിക്രമമോ സ്ഥിരീകരിക്കപ്പെട്ടാൽ നിയമപ്രകാരം നടപടിയുണ്ടാകും. ആവശ്യമെങ്കിൽ കുട്ടിയെ സുരക്ഷിതമായ മറ്റൊരു സാഹചര്യത്തിലേക്ക് മാറ്റാനും നിയമം അനുവദിക്കുന്നുണ്ട്.

24 മണിക്കൂറും പരാതി അറിയിക്കാം

കുട്ടികളുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും അറിയിക്കാൻ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ സെക്ഷനുമായി ബന്ധപ്പെടാം.

  • ഹോട്ട്‌ലൈൻ: 147
  • ഫോൺ: 25589535

എല്ലാ രാജ്യക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട പരാതികളും 24 മണിക്കൂറും സ്വീകരിക്കും. ലഭിക്കുന്ന വിവരങ്ങൾ പൂർണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy