
കുവൈത്തിലെ ജാബ്രിയ മേഖലയിൽ മോഷണം പോയ ഫോർ വീൽ ഡ്രൈവ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്പെഷ്യൽ മിഷൻസ് യൂണിറ്റിന്റെ സുരക്ഷാ പട്രോളിങ്ങിനിടെയാണ് വാഹനം കണ്ടെത്തിയത്.
പ്രദേശത്ത് പതിവ് സുരക്ഷാ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം മോഷണം പോയതാണെന്ന് കണ്ടെത്തി.
വാഹനം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.





