Kuwait Road Rage Attack കുവൈത്തിൽ വാഹനാപകടത്തിന് പിന്നാലെ നടുറോഡിൽ ആക്രമണം; യുവാവിനെ ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു

: Kuwait Road Rage Attack കുവൈത്ത് സിറ്റി: കുവൈത്തിലെ അൽമുത്‌ല റോഡിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. അപകടത്തിൽപ്പെട്ട യുവാവിനെ ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായ പരാതിയിൽ ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു.

അൽമുത്‌ല റോഡിലെ അഞ്ചാം കിലോമീറ്ററിലാണ് സംഭവം നടന്നത്. വാഹനാപകടത്തിന് പിന്നാലെ മറ്റ് രണ്ട് പേർ ചേർന്ന് ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ബെദൂൻ യുവാവ് പോലീസിൽ പരാതി നൽകി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെപ്യൂട്ടി അറ്റോർണി ജനറൽ അഹമ്മദ് ഖമീസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ചോദ്യം ചെയ്യുന്നതിനായി ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം എങ്ങനെ അക്രമത്തിലേക്ക് വഴിമാറിയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ വിശദമായി പരിശോധിച്ചുവരികയാണ്. നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy