
Residency Permits for Those Who Lost Kuwaiti Citizenship കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ട ചില വിഭാഗങ്ങൾക്ക് 10 വർഷം വരെ സാധാരണ താമസാനുമതി അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനം പുറത്തിറക്കി. വിദേശികളുടെ താമസ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2026ലെ മന്ത്രിതല തീരുമാനം നമ്പർ 1410 പ്രകാരം, 1959ലെ അമീരി ഡിക്രി നമ്പർ 15ലെ ആർട്ടിക്കിൾ 13, ക്ലോസ് 4 പ്രകാരം കുവൈത്ത് പൗരത്വം പിൻവലിക്കപ്പെട്ടവർക്ക് പുതിയ ആർട്ടിക്കിൾ 7 ബിസ് പ്രകാരം പരമാവധി 10 വർഷത്തെ താമസാനുമതി ലഭിക്കും. ആശ്രിതരായി കുവൈത്ത് പൗരത്വം നേടിയ ശേഷം പൗരത്വം റദ്ദാക്കപ്പെട്ടവർക്കും ഈ വ്യവസ്ഥ ബാധകമാണ്. തുടർന്ന് സ്വന്തം വിദേശ പൗരത്വത്തിലേക്ക് മടങ്ങിയവരും മറ്റൊരു പൗരത്വം നേടിയവരും ഇതിൽ ഉൾപ്പെടും.
താമസാനുമതി അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ തീരുമാനിക്കും. ഈ താമസാനുമതിയുള്ളവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിനുള്ള നിബന്ധനകളും അതോറിറ്റി നിർണയിക്കും.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ആറുമാസത്തെ വിദേശതാമസ പരിധിയിൽ ഇളവ്
പുതിയ ഭേദഗതി പ്രകാരം സാധാരണ താമസാനുമതിയുള്ളവർക്ക് കുവൈത്തിന് പുറത്ത് ആറുമാസത്തിലധികം തുടരാൻ അനുവദിക്കാത്ത വ്യവസ്ഥയിൽ ചില വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. കുവൈത്തി വനിതകളുടെ വിദേശികളായ മക്കൾ, കുവൈത്തിൽ സ്വത്ത് ഉടമകളായവർ, നിയമം 116/2013 പ്രകാരമുള്ള നിക്ഷേപകർ, പുതിയ ആർട്ടിക്കിൾ 7 ബിസ് പ്രകാരം താമസാനുമതി ലഭിച്ചവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.
മറ്റ് സാധുവായ താമസാനുമതിയുള്ള വിദേശികൾക്കും നിശ്ചിത നിബന്ധനകൾ പാലിച്ചാൽ ആറുമാസത്തിലധികം കുവൈത്തിന് പുറത്ത് തുടരാൻ പ്രത്യേക അനുമതി ലഭിക്കും. ഇതിനിടെ താമസാനുമതി സാധുവായിരിക്കണം.
ഗാർഹിക തൊഴിലാളികൾക്ക് നാല് മാസം
ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിന് പുറത്ത് തുടരാനുള്ള പരമാവധി കാലാവധി നാല് മാസമായി നിശ്ചയിച്ചിട്ടുണ്ട്. നാല് മാസം പൂർത്തിയാകുന്നതിന് മുമ്പ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സിൽ നിന്ന് മുൻകൂർ അനുമതി നേടിയാൽ മാത്രമേ അതിന് ശേഷവും വിദേശത്ത് തുടരാൻ കഴിയൂ. അല്ലാത്തപക്ഷം താമസാനുമതിക്കുള്ള അവകാശം നഷ്ടപ്പെടും.
വാർഷിക താമസ ഫീസ് ഒഴിവാക്കി
ആർട്ടിക്കിൾ 7 ബിസ് പ്രകാരം താമസാനുമതി ലഭിക്കുന്നവർക്ക് വാർഷിക താമസ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഇവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് കുടുംബ താമസാനുമതിക്ക് 10 കുവൈത്തി ദിനാർ ഫീസ് ഈടാക്കും. ഭർത്താവ്/ഭാര്യ, മക്കൾ, പിതാവ്, മാതാവ് എന്നിവർക്കാണ് ഈ നിരക്ക് ബാധകമാകുക. മറ്റ് ബന്ധുക്കൾക്ക് കുടുംബ താമസാനുമതിക്ക് 300 കുവൈത്തി ദിനാർ ഫീസ് നൽകണം.
ഇവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തി കുടുംബങ്ങൾ സ്പോൺസർ ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് ബാധകമായ നിരക്കിലുള്ള ഫീസായിരിക്കും ഈടാക്കുക. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് സെപ്റ്റംബർ 2ന് പുറപ്പെടുവിച്ച തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.
കുവൈറ്റിൽ അപകടകരമായി വാഹനമോടിച്ചയാൾ അറസ്റ്റിൽ
Kuwait Greeshma Staff Editor — September 6, 2026 · 0 Comment

Kuwait reckless driving arrest കുവൈറ്റ് സിറ്റി : സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഒരാളെ കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ വീഡിയോ സുരക്ഷാ നിയന്ത്രണ വിഭാഗം നിരീക്ഷിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തിൽ ഉപയോഗിച്ച വാഹനവും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയത്തിന് അനുകൂലമായി കണ്ടുകെട്ടി.കുവൈറ്റിലെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും 600 മുതൽ 1,000 കുവൈത്ത് ദിനാർ വരെ പിഴയും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കാം.
ഇത്തരം കേസുകളിൽ വാഹനം കണ്ടുകെട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു. കോടതി സ്വന്തം നിലയിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമോ വാഹനം മന്ത്രാലയത്തിന് അനുകൂലമായി കണ്ടുകെട്ടാൻ ഉത്തരവിടാം.റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് ഒരുതരത്തിലും അനുവദിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
മാതൃകാപരം ഈ പ്രവർത്തനം;750 സ്കൂൾ കിറ്റുകൾ, ശ്രദ്ധേയമായി സന്നദ്ധ പ്രവർത്തകരുടെ പ്രദർശനം
Kuwait Drisya Staff Editor — September 6, 2026 · 0 Comment

Kuwait Volunteers Extend Support to Students കുവൈത്ത്: പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സഹായവുമായി കുവൈത്തിൽ സന്നദ്ധ പ്രവർത്തകർ. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് 750 വിദ്യാർഥികൾക്കായി സമ്പൂർണ സ്കൂൾ കിറ്റുകൾ ഒരുക്കുന്നതിന്റെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ പ്രദർശനത്തിന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മനാറ വൊളണ്ടിയർ ടീമും ബസ്ത വൊളണ്ടിയർ ടീമും സംയുക്തമായി സംഘടിപ്പിച്ച പരിപാടി റൗദയിലെ നമാ വൊളണ്ടിയർ സെന്ററിലാണ് വെള്ളിയാഴ്ച നടന്നത്. വിവിധ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം സ്കൂളിലേക്ക് മടങ്ങാനൊരുങ്ങുന്ന കുട്ടികൾക്ക് സന്തോഷകരമായ അനുഭവം സമ്മാനിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
കുട്ടികൾക്കായി മുഖചിത്രരചന, കഥപറച്ചിൽ തുടങ്ങിയ വിനോദ-സാംസ്കാരിക പരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇതോടെ കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷാന്തരീക്ഷം സമ്മാനിക്കാനും സംഘാടകർക്ക് കഴിഞ്ഞു.
ആവശ്യക്കാരായ കുടുംബങ്ങൾക്ക് പ്രായോഗിക സഹായം നൽകുന്നതിനൊപ്പം പുതിയ അധ്യയന വർഷം ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ആരംഭിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയെന്ന സന്നദ്ധ പ്രവർത്തകരുടെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്.
Kuwait Al-Jab season കുവൈറ്റിൽ ഇനി തണുപ്പ് കൂടും, കൂടെ മണൽക്കാറ്റും മൂടൽമഞ്ഞും; രാജ്യത്ത് കാലവസ്ഥ മാറ്റം
Kuwait Greeshma Staff Editor — September 5, 2026 · 0 Comment

Kuwait Al-Jab season കുവൈറ്റ് സിറ്റി: പരമ്പരാഗത ജ്യോതിശാസ്ത്ര കലണ്ടർ പ്രകാരം കുവൈറ്റ് സെപ്റ്റംബർ 6ന് അൽ-ജബ സീസണിലേക്ക് കടക്കും. 13 ദിവസം നീളുന്ന ഈ കാലയളവ് സെപ്റ്റംബർ 18ന് അവസാനിക്കും.
പരമ്പരാഗത കാലാവസ്ഥാ കണക്കുകൾ പ്രകാരം ശരത്കാലത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ടതാണ് അൽ-ജബ സീസൺ. ഈ സമയത്ത് രാത്രികളിൽ തണുപ്പ് അനുഭവപ്പെടുകയും പകൽ താപനില ക്രമേണ മിതമാകുകയും ചെയ്യും. രാത്രിയുടെ ദൈർഘ്യവും കൂടും.
അൽ-ഉജൈരി സയന്റിഫിക് സെന്റർ നൽകിയ വിവരങ്ങൾ പ്രകാരം, അൽ-ജബ സീസണിൽ രാത്രികാല താപനിലയിൽ മാറ്റം പ്രകടമാകാൻ തുടങ്ങും. വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് ക്രമേണ ആശ്വാസം ലഭിക്കുന്ന കാലഘട്ടം കൂടിയാണിത്.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
അൽ-സഫാരി സീസൺ
അൽ-ജബ സീസണിന് പിന്നാലെ സെപ്റ്റംബർ അവസാനത്തോടെ അൽ-സഫാരി സീസൺ ആരംഭിക്കും. ഏകദേശം 26 ദിവസം നീളുന്ന ഈ കാലയളവ് വേനൽക്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള മാറ്റത്തിന്റെ ഘട്ടമായാണ് കണക്കാക്കുന്നത്.
അൽ-സഫാരി കാലത്ത് താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ശക്തമായ കാറ്റ് വീശുന്ന ദിവസങ്ങളിൽ മണൽക്കാറ്റിനും പൊടിപടലത്തിനും സാധ്യതയുണ്ട്.
ചില സമയങ്ങളിൽ അന്തരീക്ഷത്തിൽ പൊടിയും മണലും നിറയുന്നതോടെ ആകാശത്തിന് മഞ്ഞനിറം തോന്നാനും സാധ്യതയുണ്ട്. ഈ പ്രത്യേക കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് സീസണിന് അൽ-സഫാരി എന്ന പേര് ലഭിച്ചതെന്നും കാലാവസ്ഥാ കണക്കുകളിൽ പറയുന്നു.
ദേശാടന പക്ഷികളുടെ സഞ്ചാരവും വർധിക്കും
അൽ-സഫാരി കാലത്ത് ദേശാടന പക്ഷികളുടെ സഞ്ചാരവും വർധിക്കും. വിവിധ പക്ഷികൾ സഞ്ചരിക്കുന്ന കാലഘട്ടം കൂടിയാണിത്.
ശൈത്യകാലം അടുത്തെത്തുന്നതിന്റെ സൂചനകളും ഈ സമയത്ത് ലഭിച്ചുതുടങ്ങും. പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമാണ് കാലാവസ്ഥയിലെ മാറ്റങ്ങൾ കൂടുതൽ വ്യക്തമായി അനുഭവപ്പെടുക.
ഈർപ്പം നിലനിൽക്കുന്നതിനൊപ്പം പുലർച്ചെ സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വേനൽക്കാലത്തെ ഉയർന്ന ചൂടിൽ നിന്ന് ക്രമേണ ശൈത്യകാല കാലാവസ്ഥയിലേക്ക് മാറുന്ന ഈ ഘട്ടത്തിൽ പകൽ-രാത്രി താപനിലയിൽ വ്യത്യാസങ്ങൾ വർധിക്കുമെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി.





